പ്രക്ഷകര്‍ക്ക് നൊസ്റ്റാള്‍ജിയ സമ്മാനിച്ച് “തൊബാമ”..

മുഹ്‌സിൻ കാസിം എന്ന സംവിധായകന്റെ ആദ്യ ചിത്രമായ തൊബാമ ഇന്ന് തിയേറ്ററുകളിൽ എത്തി. നേരം, പ്രേമം എന്നീ വിജയ ചിത്രങ്ങളുടെ സംവിധായകനായ അൽഫോൺസ് പുത്രൻ നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഇതുതന്നെയാണ് പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.
“തൊബാമ” എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തൊമ്മി, ബാലു, മമ്മു എന്നീ ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മറി കടക്കാൻ ഇവർ ചെന്നെത്തുന്ന ചില ഊരാക്കുടുക്കുകൾ ആണ് ചിത്രത്തിന്റെ സാരാംശം. കൃഷ്ണ ശങ്കർ, സിജു വിൽസൺ, ഷറഫുദ്ധീൻ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. മികച്ച പാശ്ചാത്തല സംഗീതവും ഗാനങ്ങളും കൂടിയായപ്പോൾ ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിക്കുവാൻ തൊബാമയ്ക്ക് കഴിഞ്ഞു. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ ചിത്രത്തിന് ധൈര്യമായി ടിക്കറ്റ് എടുക്കാം..

ഞങ്ങളുടെ റേറ്റിംഗ്: 3.5/ 5

Leave a Reply