അങ്കിൾ വലിച്ചു നീട്ടിയ കഥയോ ??

ജോയ് മാത്യുവിന്റെ തിരക്കഥയിൽ ഗിരീഷ് ദാമോദർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ചിത്രമാണ് അങ്കിൾ. ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു ഷോർട് ഫിലിമിൽ പറയാവുന്ന കഥ വലിച്ചു നീട്ടി ഒരു സിനിമയാക്കി. കേരളത്തിന് പുറത്തു പഠിക്കുന്ന ശ്രുതി എന്ന പെൺകുട്ടി കോളേജിലെ സ്ട്രൈക്ക് കാരണം നാട്ടിലേക്ക് പുറപ്പെടുന്നതും അവിടെ വെച്ചു തന്റെ അച്ഛന്റെ സുഹൃത്തായ കൃഷ്ണകുമാറിനെ(കെ.കെ.) കാണുന്നതും തുടർന്ന് ഒരുമിച്ച് നാട്ടിലേക്ക് യാത്ര ചെയ്യുന്നതുമാണ് കഥയുടെ സാരാംശം. ക്ലൈമാക്സിൽ സാമൂഹിക പ്രതിബന്ധതയുള്ള ഒരു സന്ദേശം ചിത്രം നല്കുന്നുണ്ടെന്നത് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. യാതൊരു വ്യക്തിത്വവും ഇല്ലാത്ത ഇല്ലാത്ത കുറച്ചു കഥാപാത്രങ്ങളെ ചിത്രത്തിൽ കുത്തിത്തിരുകിയിട്ടുണ്ട്. ചിലപ്പോൾ അത് കെ.കെ എന്ന കഥാപാത്രത്തിന്റെ സ്വാഭാവദൂഷ്യം കാണിക്കാനായിരിക്കാം!!മമ്മൂട്ടി, കാർത്തിക, ജോയ് മാത്യു, മുത്തുമണി എന്നിവർ അവരുടെ കഥാപാത്രങ്ങൾ ഭംഗിയാക്കി. രണ്ടര മണിക്കൂർ കളയാൻ സമയമുള്ളവർക്ക് പോയിരുന്നു വേണേൽ കാണാം..

വാൽകഷ്ണം: ജോയ് മാത്യു പറഞ്ഞതുപോലെ ഇതോടെ പണി നിർത്തുമോ എന്തോ!!!!
ഞങ്ങളുടെ റേറ്റിംഗ്: 2.5/5

Leave a Reply