ബിടെക് ഒരു മാസ്സ് എന്റെർറ്റൈനെർ..

സൺ‌ഡേ ഹോളിഡേയുടെ വൻ വിജയത്തിന് ശേഷം മാക്ട്രോ പിക്ചേർസിന്റെ ബാനറിൽ ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് ബിടെക്. നവാഗതനായ മൃദുൽ നായർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൂർണ്ണമായും ബാംഗ്ലൂർ പശ്ചാത്തലമായാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ആസിഫ് അലി , ശ്രീനാഥ് ഭാസി , സൈജു കുറുപ്പ് , ദീപക് അജു വർഗ്ഗീസ്, നിരഞ്ജന , അപർണ ബാലമുരളി, അലൻസിയർ തുടങ്ങി വൻ താര നിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്.
ഒരു കൂട്ടം ബിടെക് വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രത്തിന്റെ ആദ്യപകുതി ക്യാമ്പസ് കാഴ്ചകളാലും, മാസ്സ് രംഗങ്ങളാലും കുറച്ചു നല്ല തമാശകളാലും കടന്നുപോയെങ്കിൽ രണ്ടാം പകുതിയിൽ ചിത്രത്തിന്റെ ഗതിമാറി സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്നു. സോഷ്യൽ മെസ്സേജുള്ള ഒരു മാസ്സ് എന്റെർറ്റൈനെർ എന്ന് ഒറ്റവാക്കിൽ പറയാം. അഭിനേതാക്കളെല്ലാംതന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു. ആസിഫ് അലിയുടെ അതുഗ്രൻ ഇൻട്രോയിൽ തുടങ്ങി ക്ലൈമാക്സ് വരെ ഒട്ടും ലാഗ് ഇല്ലാതെ പ്രേക്ഷകനെ പിടിച്ചിരുത്താൻ ബി ടെക്ന് കഴിയും.

ഞങ്ങളുടെ റേറ്റിംഗ് : 3.5/5

Leave a Reply