മന്ദാരം പൂത്തുലഞ്ഞോ? റിവ്യൂ വായിക്കാം…….

ആസിഫ് അലിയെ നായകനാക്കി വിജേഷ് വിജയ്‌ സംവിധാനം ചെയ്ത ചിത്രമാണ്‌ മന്ദാരം. തുടര്‍ച്ചയായ 2 വിജയ ചിത്രങ്ങള്‍ക്ക് ശേഷം വന്ന ആസിഫ് അലി ചിത്രമായത് കൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് ചിത്രത്തിന് കയറിയത്. എന്നാല്‍ ചിത്രം തീര്‍ത്തും നിരാശപ്പെടുത്തി. സാധാരണ കണ്ടുവരുന്ന ഒരു മ്യൂസിക്കല്‍ ഡ്രാമ ലവ്സ്റ്റോറി ആണിത്. ഇത് നല്ല രീതിയില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ സംവിധായകന് സാധിച്ചതുമില്ല. നല്ല രീതിയിലായിരുന്നു ചിത്രത്തിന്‍റെ തുടക്കം. എന്നാല്‍ തുടക്കത്തിലെ പ്രതീക്ഷ നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞില്ല. ആദ്യം തന്നെ ആര്‍ക്കും മനസിലാക്കാന്‍ പറ്റുന്ന ക്ലൈമാക്സ്‌ ആയിരുന്നു ചിത്രതിന്റെത്. ആസിഫ് അലി അവതരിപ്പിച്ച രാജേഷ്‌ എന്ന ചെറുപ്പകാരന്റെ കുട്ടിക്കാലം മുതല്‍ യൗവനം വരെയുള്ള കഥയാണ് ചിത്രം പറയുന്നത്. ആസിഫ് അലി, അരുണ്‍ അശോകന്‍, ഗ്രിഗറി എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. നായികമാര്‍ നിരാശപ്പെടുത്തി. കുറച്ചു നര്‍മരംഗങ്ങള്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് രസിക്കാന്‍ ചിത്രത്തില്‍ ഉണ്ടായിരുന്നത്. ആകെ മൊത്തം ഒരു വാടികരിഞ്ഞ മന്ദാരമാണിത്.

വാല്‍കഷ്ണം: നായകന്‍റെ ലുക്കിലല്ല വര്‍ക്കിലാണ് കാര്യം.

ഞങ്ങളുടെ റേറ്റിംഗ്: 2/5

Leave a Reply