കൊച്ചുണ്ണിക്ക് അടി പതറിയോ??

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ബോബി സഞ്ജയ്‌യുടെ തിരക്കഥയിൽ റോഷന്‍ ആൻഡ്രൂസ് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഐതിഹ്യ മാലയിലൂടെ ജനങ്ങൾക്ക് സുപരിചതനായ കായംകുളം കൊച്ചുണ്ണിയുടെ കഥ ആയത്കൊണ്ട് തന്നെ ഏറെ പ്രതീക്ഷയാണ് ചിത്രം നൽകിയത്. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷ നിലനിർത്തുവാൻ ചിത്രത്തിന് പൂർണമായും കഴിഞ്ഞില്ല എന്ന് ഒറ്റവാക്കിൽ പറയാം.

ഇഴഞ്ഞു നീങ്ങിയ ആദ്യപകുതി പറഞ്ഞത് കൊച്ചുണ്ണിയുടെ ബാല്യവും, പ്രണയവും, ആയോധന അഭ്യാസവും പിന്നെ കൊച്ചുണ്ണി എങ്ങനെ സമൂഹത്തിനു മുന്നിൽ കള്ളൻ ആയി എന്നുമാണ്. എന്നാൽ ആദ്യ പകുതിയുടെ അവസാനത്തോടെ എത്തുന്ന ഇത്തിക്കര പക്കി എന്ന ലാലേട്ടന്റെ കഥാപാത്രത്തിന് മികച്ചൊരു ഇന്റർവെൽ പഞ്ച് നൽകാൻ സാധിച്ചു. മികച്ച രീതിയിലായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. ഇത്തിക്കര പക്കിയായി ലാലേട്ടൻ നിറഞ്ഞാടിയപ്പോൾ കൊച്ചുണ്ണി അതിന്റെ നിഴൽ മാത്രമായി ഒതുങ്ങി. ആ തുടക്കം നിലനിർത്താൻ പിന്നീട് ചിത്രത്തിന് കഴിഞ്ഞില്ല. തീർത്തും നിരാശപ്പെടുത്തും എന്ന് വിചാരിച്ചെടുത്തു നിന്ന് മികച്ചൊരു ക്ളൈമാക്സ് നൽകാൻ ചിത്രത്തിന് കഴിഞ്ഞു.

ചിത്രത്തിൽ ആകെ മികച്ചതെന്ന് പറയാൻ പറ്റുന്നത് ഇത്തിക്കര പക്കിയും അതിന്റെ ക്ളൈമാക്‌സും മാത്രമാണ്. ആദ്യ പകുതിയിൽ അനാവശ്യമായി കുത്തിത്തിരുകിയ ഐറ്റം ഡാൻസ് ചിത്രത്തിന്റെ പോരായ്മ ആയിരുന്നു. പല രംഗങ്ങളിലും നിവിൻ പോളി ഈ കഥാപാത്രത്തിന് അനുയോജ്യനല്ലെന്നു തോന്നിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. എടുത്ത് പറയേണ്ടത് ബാബു ആന്റണി, സണ്ണി വെയ്ൻ എന്നിവരുടെ മികച്ച പ്രകടനമായിരുന്നു. സംവിധാനം, പശ്ചാത്തല സംഗീതം എന്നിവ മികച്ചു നിന്നു. സമയം കളയാൻ താൽപ്പര്യം ഉള്ളവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.

വാൽകഷ്ണം: തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതായി പല രംഗങ്ങളിലും തോന്നി.
ഞങ്ങളുടെ റേറ്റിംഗ്: 2.5 /5

 

One Response

  1. zvodretiluret October 25, 2018 Reply

Leave a Reply