ഒരു പഴയ ബോംബ് കഥ അഥവാ ഒരു നനഞ്ഞ ബോംബ് കഥ..

ബിബിൻ ജോർജിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രം ഒരു പഴയ ബോംബ് കഥ ഒരു അറു ബോറൻ ചിത്രമാണെന്ന് ഒറ്റവാക്കിൽ പറയാം.  ബിനു ജോസഫും സുനിൽ കർമയും ചേർന്ന് എഴുതിയ ഒരു തട്ടിക്കൂട്ട് തിരക്കഥയാണ് ബോംബ് കഥ.  ഒരു ലോജിക് ഇല്ലാത്ത കഥയും വാട്സാപ്പ് ചളികളും മാത്രമായി ചിത്രം ഒതുങ്ങി. നായകനൊപ്പം നിന്ന ഹരീഷ് കണാരന്റെ കഥാപാത്രമാണ്  അൽപ്പമെങ്കിലും ചിത്രത്തിൽ രസിപ്പിച്ചത്. നായകനായ ശ്രീകുട്ടനും സ്ഥലം മാറി വരുന്ന എസ്.ഐ രാമചന്ദ്രനും തമ്മിലുണ്ടാകുന്ന ചെറിയൊരു പിണക്കവും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ചിത്രത്തിലെ നായികയായ പ്രയാഗ മാർട്ടിന് പ്രതേകിച്ചു ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല. തന്റെ പരിമിതികൾ മനസിലാക്കി ഇങ്ങനെയുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രയാഗ മാർട്ടിൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. പുതുമുഖ നായകനായ ബിബിൻ ജോർജും മറ്റ് അഭിനേതാക്കളും അഭിനയത്തിന്റെ കാര്യത്തിൽ മികച്ചു നിന്നു. ടിക്കറ്റിന്റെ കാശും വെറുതെ സമയവും ഉള്ളവർക്ക് പോയി ബോറടിച്ചു കാണാവുന്ന ചിത്രമാണ് ബോംബ് കഥ.

വാൽകഷ്ണം: ബോംബ് പ്രതീക്ഷിച്ചു പോയ പ്രേക്ഷകർക്ക് ഒരു ഓലപ്പടക്കം പോലും നൽകാൻ ഷാഫിക്ക് കഴിഞ്ഞില്ല..

ഞങ്ങളുടെ റേറ്റിംഗ്: 2/5

Leave a Reply