പ്രണയം നായകനോ വില്ലനോ ? ഒറ്റക്കൊരു കാമുകൻ റിവ്യൂ..

ജോജു ജോർജ്, ഷൈൻ ടോം ചാക്കോ, ശാലു റഹിം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതരായ  അജിൻ ലാൽ , ജയൻ വന്നേരി എന്നിവർ  സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഒറ്റക്കൊരു കാമുകൻ. ചിത്രത്തിന്റെ നിർമ്മാണം ഡാസ്ലിങ് മൂവി ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രിൻസ് ഗ്ലെറിയൻസ്, സാജൻ യശോധരൻ, അനൂപ് ചന്ദ്രൻ എന്നിവരാണ്.  ഇറോസ് ഇന്റർനാഷണലാണ്  ചിത്രം  വിതരണം ചെയ്യുന്നത്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത്പോലെതന്നെ പ്രണയമാണ് ഇതിവൃത്തം. വ്യത്യസ്ഥവും ശക്തവുമായ മൂന്നു പ്രണയകഥകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.  പ്രണയത്തിന്റെ വൈകാരിക നിമിഷങ്ങൾ മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകർക്ക് കഴിഞ്ഞു. എസ് കെ സുധീഷ്, ശ്രീഷ് കുമാർ എന്നിവരുടെ ശക്തമായ തിരക്കഥയാണ് എടുത്തു പറയേണ്ട മറ്റൊന്ന്.

ജോസഫ്നു ശേഷം ജോജുവിന്റെ മറ്റൊരു വെത്യസ്തമായ കഥാപാത്രമാണ് പ്രൊഫസർ അന്തകൃഷ്ണൻ.  ഷൈൻ ടോം ചാക്കോ, അഭിരാമി , ലിജോമോൾ  ജോസ് എന്നിവർ എടുത്തുപറയേണ്ട പ്രകടനം കാഴ്ചവെച്ചു.  മറ്റ്  കഥാപാത്രങ്ങളെ അവതരിപ്പിച്ച , ശാലു റഹിം, ഷെഹിൻ സിദ്ദിഖ്, ഡൈൻ, ഭഗത് മാനുവൽ, വിജയ രാഘവൻ,  കലാഭവൻ ഷാജോൺ, ബാലചന്ദ്രൻ ചുള്ളിക്കാട്, മനു എം ലാൽ, റ്റോഷ്‌, ശ്രീജിത്ത്, സഞ്ജയ് പാൽ, ചെമ്പിൽ അശോകൻ, അരുന്ധതി നായർ, നിമി മാനുവൽ, മീര നായർ എന്നിവർ തങ്ങളുടെ റോളുകൾ മികച്ചതാക്കി.

വിഷ്ണു മോഹൻ സിതാര ഒരുക്കിയ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന് കൂടുതൽ മികവേകി. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്‌തിപെടുത്തുവാൻ ചിത്രത്തിന് സാധിച്ചു. ധൈര്യമായി ടിക്കറ്റ് എടുത്തു കാണാവുന്ന നല്ലൊരു ചിത്രമാണ് ഒറ്റക്കൊരു കാമുകൻ.

ഞങ്ങളുടെ റേറ്റിംഗ് : 3.5/5

വാൽകഷ്ണം : ആദ്യ പകുതി കുറച്ചുകൂടി മികച്ചതാക്കാമായിരുന്നു ..

Leave a Reply